റിയാദ്: വധശിക്ഷക്കു വിധിക്കപ്പെട്ട് റിയാദിൽ 16 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി റഹീം മച്ചിലകത്തിന്റെ മോചനത്തിനായി രംഗത്തുള്ള റഹീം നിയമസഹായസമിതിയുടെ വിശാല പൊതുയോഗം വെള്ളിയാഴ്ച രാത്രി എട്ടിന് ബത്ഹയിലെ അപ്പോളോ ഡിമോറയിൽ നടക്കും. റിയാദിലെ മുഴുവൻ മലയാളി കൂട്ടായ്മകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മോചനത്തിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് യോഗം. എല്ലാ സംഘടനകളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
സൗദി ബാലൻ മരിച്ച കേസിലാണ് റഹീമിനെതിരെ റിയാദ് കോടതി വധശിക്ഷ വിധിച്ചത്. വധശിക്ഷ ഒഴിവാക്കി മാപ്പുകൊടുക്കാൻ മരിച്ച ബാലന്റെ കുടുംബം 33 കോടി രൂപ (ഒന്നര കോടി റിയാൽ) ആണ് ദിയധനമായി ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പീൽ കോടതിയിലുള്ള കേസിൽ അന്തിമ വിധി വരുന്നതിനുമുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് മോചനശ്രമവുമായി പ്രവാസിസമൂഹം മുന്നോട്ടുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.