രാകേഷ് കുമാർ
Posted On
date_range Updated On
date_range സുഹൃത്തുക്കൾ തമ്മിൽ കലഹം; പഞ്ചാബ് സ്വദേശി മരിച്ചു
ജുബൈൽ: സുഹൃത്തുക്കൾ തമ്മിലെ കലഹം ഒരാളുടെ മരണത്തിൽ കലാശിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ സഹപ്രവർത്തകനായ ശുഐബ് അബ്ദുൽ കലാം പൊലീസ് കസ്റ്റഡിയിലാണ്.
ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടന്നുവരികയാണ്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്.അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ. രാം സരൂപ്-പുഷ്പറാണി ദമ്പതികളുടെ മകനാണ്. ഭാര്യ നിഷാ റാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.