പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഖസീം ഒ.ഐ.സി.സി മെഴുകുതിരി തെളിച്ച് ആദരാഞ്ജലി അർപ്പിച്ചപ്പോൾ
ബുറൈദ: എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് മെഴുകുതിരി തെളിച്ച് ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. വർഗീയ, വിഘടന വിരുദ്ധ പ്രതിജ്ഞ ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ചൊല്ലിക്കൊടുത്തു. സക്കീർ പത്തറ, പ്രമോദ് കുര്യൻ, മുജീബ് ഒതായി, അസീസ് കണ്ണൂർ, സുധീർ കായംകുളം എന്നിവർ സംസാരിച്ചു.
പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. ഭൂരിപക്ഷ വിഘടന വർഗീയതയും ന്യൂനപക്ഷ വിഘടന വർഗീയതയേയും പ്രതിരോധിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് രാജ്യത്തെ പൗരന്മാരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടതുണ്ടെന്നും ഭീകരതക്ക് മതമില്ലെന്നും രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടെന്നും സംസാരിച്ചവർ അഭിപ്രയപ്പെട്ടു. സനോജ് പത്തരിയാൽ, ഷിയാസ് കണിയാപുരം, സക്കീർ കുറ്റിപ്പുറം, സല്ലൂബ് വേങ്ങര, ബഷീർ വെങ്ങാലിയിൽ, റഹീം കണ്ണൂർ എന്നിവർ നേതൃത്വം കൊടുത്തു. അനസ് ഹമീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.