പി.വി. അബ്ദുൽ മജീദിന് ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ ജിദ്ദ കമ്മിറ്റിയുടെ വിമാന ടിക്കറ്റ് കൈമാറിയപ്പോൾ
ജിദ്ദ: കോവിഡ് മഹാമാരി മൂലം ജോലി നഷ്ടപ്പെട്ട് ഒരുവർഷത്തിലേറെ ദുരിതപർവം നേരിട്ട പി.വി. അബ്ദുൽ മജീദ് ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ ജിദ്ദ കമ്മിറ്റിയുടെ സഹായത്തോടെ നാടണഞ്ഞു. ഇദ്ദേഹത്തിനൊരുക്കിയ വിപുലമായ യാത്രയയപ്പ് ചടങ്ങ് മാധ്യമപ്രവർത്തകൻ മുസാഫിർ ഉദ്ഘാടനം ചെയ്തു. യു.എം. ഹുസൈൻ മലപ്പുറം അധ്യക്ഷത വഹിച്ചു. വി.എൻ. ഉസൈഫ്, റഫീഖ് കാടേരി എന്നിവർ ചേർന്ന് പി.വി. അബ്ദുൽ മജീദിനുള്ള വിമാന ടിക്കറ്റ് കൈമാറി. ഒ.ഐ.സി.സി മലപ്പുറം ജില്ല, മുൻസിപ്പൽ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. ബിജുരാജ് രാമന്തളി, മൻസൂർ എടക്കര, ഹക്കീം പാറക്കൽ, പി.പി. അലവി ഹാജി കൊണ്ടോട്ടി, ഹുസൈൻ ചുള്ളിയോട്, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ആസാദ് പോരൂർ, ഇസ്മാഈൽ കൂരിപ്പൊയിൽ, മുഹമ്മദ് അലി മങ്കട, കുഞ്ഞാൻ പൂക്കാട്ടിൽ എന്നിവർ സംസാരിച്ചു. കമാൽ കളപ്പാടൻ സ്വാഗതവും ഫർഹാൻ കൊന്നോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.