പി.ടി മുഹമ്മദി​െൻറ നിര്യാണം; ഖുൻഫുദയിലെ പ്രവാസികൾക്ക് തീരാനഷ്​ടം

ജിദ്ദ: ബുധനാഴ്ച പുലർച്ചെ നാട്ടിൽ നിര്യാതനായ വയനാട്​ സ്വദേശി പി.ടി മുഹമ്മദി​​െൻറ വിയോഗം ഖുൻഫുദയിലെ പ്രവാസികൾ ക്ക് തീരാനഷ്്ടം. കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. നിയമക്കുരുക്കിലും മറ്റും പ്രയാസപ്പെ ടുന്ന ഏത് രാജ്യക്കാരായ പ്രവാസികൾക്കും ഏത് സമയത്തും സഹായത്തിനായി ബന്ധപ്പെടാവുന്ന വ്യക്തിയായിരുന്നു. ഭാഷകൾ കൈ കാര്യം ചെയ്യാനുള്ള അദ്ദേഹത്തി​​െൻറ കഴിവ് പ്രവാസികൾക്ക്​ ഉപകരിച്ചു. കോടതി, ഇൻഷുറൻസ്​ സംബന്ധമായ എല്ലാ കാര്യങ്ങൾക്കും ഖുൻഫുദയിലെ പ്രവാസികളെപോലെ പരിസര പ്രദേശത്തുള്ളവരും അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ചൊവ്വാഴ്ചയും നാട്ടിൽ നിന്ന് ഖുൻഫുദിയിലെ ഒരു മലയാളിയുടെ പ്രശ്നപരിഹാരത്തിനായി ഫോണിലും വാട്സാപ്പാലും നിർദേശങ്ങൾ നൽകിയിരുന്നു.
പ്രവാസികൾ വിരളമായിരുന്ന 1977 കാലഘട്ടങ്ങളിലാണ് അദ്ദേഹം പ്രവാസം ആരംഭിച്ചത്. ആദ്യം ജിദ്ദയിലായിരുന്നു. ജിദ്ദയിൽ തവക്കൽ ഹോട്ടൽ നടത്തുകയായിരുന്നു. പിന്നീട് എൻ.സി.ബി ബാങ്കിൽ ജോലി ലഭിക്കുകയും ഖുൻഫുദയിലേക്ക് മാറുകയും ചെയ്തു. കുറേ വർഷങ്ങൾ ജോലി ചെയ്തതിന് ശേഷം ബിസിനസിലേക്ക് ഇറങ്ങി.
ഇടക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. ഏഴ് വർഷത്തോളം നാട്ടിൽ കഴിഞ്ഞു. ഈ സമയത്ത് നാട്ടിൽ സാമൂഹ്യ രംഗങ്ങളിൽ സജീവമാകുകയും ചെയ്തു. പത്ത് വർഷം മുമ്പ് വീണ്ടും പ്രവാസിയായി. വീണ്ടും ബിസിനസും സാമൂഹ്യ സേവനവുമായി കഴിയുകയായിരുന്നു. ഡിസംബർ 28നാണ് നാട്ടിൽ പോയത്​. ഈ മാസം ആദ്യം തിരിച്ചുവരാനുള്ള ഒരുക്കത്തിനിടെ ശാരീരിക പ്രശ്​നങ്ങളെ തുടർന്ന്​ ചികിൽസയിലായിരുന്നു. ഇതിനിടെ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഹൃദായാഘാതം മൂലമാണ്​ മരിച്ചത്​.
വയനാട് നായ്​ക്കട്ടിയിലെ പൗരപ്രമുഖനായിരുന്ന ഹുസൈൻ മുസ്​ലിയാരുടെ മകനാണ്. ജിദ്ദയിൽ മലയാളികളെ ഒരുമിച്ച് കൂട്ടി ആദ്യമായി ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന പേരിൽ പ്രവാസി സംഘടനക്ക് രൂപം കൊടുത്തു.
ചന്ദ്രിക ദിനപത്രത്തി​​​െൻറ മുൻ പത്രാധിപർ റഹീം മേച്ചേരി പ്രസിഡൻറും പി.ടി മുഹമ്മദ്​ ജനറൽ സെക്രട്ടറിയും ആയിട്ടായിരുന്നു സംഘടന രൂപവത്​കരിച്ചത്​. പിന്നീട് അത്​ കെ.എം.സി.സിയായി രൂപാന്തരപ്പെട്ടു.

Tags:    
News Summary - PT Muhammad Death story, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.