???????? ????????? ????????? ??????????? ????????????? ???????? ???? ?????????? ????? ???? ?????? ??? ????? ?? ?????? ????????? ??????????

‘പ്രവാചക ചരിത്രവും ഇസ്​ലാമിക നാഗരികതയും’ അന്താരാഷ്​ട്ര പ്രദർശനം

മദീന: ‘പ്രവാചക ചരിത്രവും ഇസ്​ലാമിക നാഗരികതയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്​ട്ര പ്രദർശനം മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​ ബിൻ ഖാലിദ്​ അൽഫൈസൽ ഉദ്​ഘാടനം ചെയ്​തു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ ​മുസ്​ലിം വേൾഡ്​ ലീഗ്​ ആണ്​ പ്രദർശനം ഒരുക്കിയിരിക്കുന്നത്​. പ്രവാചക ചരിത്രം ഇസ്​ലാമിക നാഗരികത എന്നീ വിഷയങ്ങളിൽ പ്രാവീണ്യമുള്ള പണ്ഡിതന്മാരും ലോക ഇസ്​ലാമിക വ്യക്​തിത്വങ്ങളും നയതന്ത്രജ്ഞൻമാരും സന്നിഹിതരായിരുന്നു. മുസ്​ലിംവേൾഡ്​ ലീഗ്​ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഇസാ, ഹറം ഇമാം ശൈഖ്​ സ്വാലിഹ്​ ബിൻ അബ്​ദുല്ല അൽഹുമൈദ്​, വേൾഡ്​ മുസ്​ലിം കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ അൽബിശാരി തുടങ്ങിയവർ സംസാരിച്ചു.
Tags:    
News Summary - PROPHET-HISTORY-AND-ISALAMI-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.