ഉ​ച്ച​വെ​യി​ലി​ൽ പു​റം​ജോ​ലി​ക​ൾ​ക്ക് നി​രോ​ധ​നം

ജി​ദ്ദ: ചൂ​ടു​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി​യി​ൽ ഉ​ച്ച​വെ​യി​ലി​ൽ പു​റം​ജോ​ലി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​ച്ച​ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ജൂ​ൺ 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​ന്ത്ര​ണം സെ​പ്റ്റം​ബ​ർ 15 വ​രെ തു​ട​രും. നി​രോ​ധ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ചി​ല വി​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും.

പ്ര​ധാ​ന​മാ​യും രാ​ജ്യ​ത്തെ ക​രാ​ർ മേ​ഖ​ല​യി​ലു​ള്ള 27,40,000 സ്ത്രീ-​പു​രു​ഷ തൊ​ഴി​ലാ​ളി​ൾ​ക്ക് നി​രോ​ധ​ന തീ​രു​മാ​ന​ത്തി​ന്റെ ഗു​ണം ല​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ തു​റ​ന്ന സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച​തെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ റാ​ജ്ഹി അ​റി​യി​ച്ചു.

മ​ന്ത്രി​ത​ല തീ​രു​മാ​നം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ളെ അ​വ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം​ചെ​യ്യാ​നും സൂ​ര്യ​പ്ര​കാ​ശം, ചൂ​ട്, സ​മ്മ​ർ​ദം എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും ദോ​ഷ​ങ്ങ​ളി​ൽ​നി​ന്നും അ​വ​രെ ര​ക്ഷി​ക്കാ​നും നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്നു.

എ​ന്നാ​ൽ, എ​ണ്ണ, വാ​ത​ക ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി തൊ​ഴി​ലാ​ളി​ക​ളെ​യും രാ​ജ്യ​ത്തി​ന്റെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കു കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ജോ​ലി നി​രോ​ധ​ന​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​തി​ൽ​നി​ന്ന് അ​വ​രെ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. പു​തി​യ തൊ​ഴി​ൽ നി​രോ​ധ​ന നി​യ​മ​ലം​ഘ​ന​ത്തെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്തൃ സേ​വ​ന ഫോ​ൺ ന​മ്പ​ർ 199911 വ​ഴി അ​റി​യി​ക്കാ​ൻ എ​ല്ലാ​വ​രോ​ടും മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ജോ​ലി നി​രോ​ധ​ന തീ​രു​മാ​നം ലം​ഘി​ച്ച നി​ര​വ​ധി പേ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​രോ ലം​ഘ​ന​ത്തി​നും 3000 റി​യാ​ലി​ൽ കു​റ​യാ​ത്ത​തും 10,000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ പി​ഴ ചു​മ​ത്തും.

30 ദി​വ​സ​ത്തി​ൽ കൂ​ടാ​ത്ത കാ​ല​യ​ള​വി​ൽ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടു​ക​യോ സ്ഥി​ര​മാ​യി അ​ട​ച്ചി​ടു​ക​യോ പി​ഴ ചു​മ​ത്തു​ക​യോ ചെ​യ്യു​ന്ന​തും പി​ഴ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​

ന്നു.

News Summary - prohibition for working in noontime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.