പൊതുമേഖലയില്‍  സ്വകാര്യവത്കരണത്തിന് ഉന്നതസഭയുടെ ഇടപെടല്‍

റിയാദ്: സൗദി ഉന്നതസഭയുടെ ഇടപെടലോടെ പൊതുമേഖലയിലെ സ്വകാര്യവത്കരണത്തിന് ഊര്‍ജിത പരിപാടി നടപ്പാക്കുന്നതായി ഒൗദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായുള്ള സാമ്പത്തിക, വികസന സമിതിയുടെ നിര്‍ദേശപ്രകാരം സിവില്‍ സര്‍വീസ് മന്ത്രാലയമാണ് പൊതുമേഖലയിലെ സ്വദേശിവത്കരണത്തിനുള്ള പദ്ധതി തയാറാക്കുന്നത്. നിലവില്‍ പൊതുമേഖലയില്‍ സേവനത്തിലുള്ള വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആറ് മാസത്തിനകം നിലവില്‍ വരും. 
പദ്ധതിയുടെ രൂപരേഖ ഉടന്‍ സമര്‍പ്പിക്കണമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയത്തോട് സാമ്പത്തിക, വികസന സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. ധനകാര്യ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ധനകാര്യ മന്ത്രാലയം അനുവദിക്കുന്ന ഫണ്ടില്‍ വിദേശി ജോലിക്കാര്‍ക്കുള്ളവ ‘വാഫിദ്’ അഥവാ വിദേശി എന്ന് പ്രത്യേകം അടയാളപ്പെടുത്തണമെന്നും സാമ്പത്തിക, വികസന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ അടയാളപ്പെടുത്തുന്ന ജോലിക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് സിവില്‍ സര്‍വീസ് മന്ത്രാലയം നീക്കം നടത്തുക. തൊഴില്‍ മന്ത്രാലയത്തെ ഉള്‍പ്പെടുത്താതെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
 

Tags:    
News Summary - privet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.