രാജകാരുണ്യം: റമദാ​െൻറ ആദ്യദിനത്തിൽ ആയിരക്കണക്കിന് തടവുകാര്‍ ജയില്‍ മോചിതരായി

റിയാദ്: സൗദി അറേബ്യയിൽ റമദാ​​െൻറ ആദ്യദിനത്തിൽ ആയിരക്കണക്കിന്​ തടവുകാർ ജയിൽമോചിതരായി. രാജാകാരുണ്യത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്​ ആണ്​ ഇതു സംബന്ധിച്ച  നിര്‍ദേശം പുറപ്പെടുവിച്ചിരുന്നത്​. ജയിൽമോചിതരായവരിൽ സ്വദേശികളും വിദേശികളും  ഉള്‍പ്പെടും.  അടുത്ത ദിവസങ്ങളിലും മോചനം തുടരുമെന്നും രാജകാരുണ്യത്തിന് അര്‍ഹരായ എല്ലാ തടവകാരും മോചിതരാവുമെന്നും സൗദി ജയിലുകളുടെ മേധാവി മേജര്‍ ജനറല്‍ ഇബ്രാഹീം ബിന്‍ മുഹമ്മദ് അല്‍ഹംസി വ്യക്തമാക്കി. 
1664 തടവുകാര്‍ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ നിന്ന് ശനിയാഴ്ച മോചിതരായതായി അല്‍ഹംസി പറഞ്ഞു. പൊതുകുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട, വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധമില്ലാത്ത തടവുകാരാണ് രാജകാരുണ്യത്തില്‍ മോചിതരാവുക. ഇവര്‍ക്ക് വിധിച്ച പിഴ വിട്ടുവീഴ്ച ചെയ്യുമെന്നും ജയില്‍മേധാവി പറഞ്ഞു. അല്‍ബാഹയില്‍ 41 തടവുകാര്‍ ശനിയാഴ്ച മോചിതരായതായി മേഖല ജയില്‍ മേധാവി മുഅയ്യിദ് അല്‍ഖഹ്താനി പറഞ്ഞു. മക്ക മേഖലയിലെ താഇഫ് ജയിലില്‍ നിന്ന് 42 പേര്‍ ശനിയാഴ്ച മോചിതരായി. ഇതില്‍ വിദേശികളും ഉള്‍പ്പെടുന്നതായി താഇഫ് ജയില്‍ മേധാവി മിശഅല്‍ ബിന്‍ ഹംദി പറഞ്ഞു. വടക്കന്‍ അതിര്‍ത്തി മേഖലയില്‍ മാത്രം ശനിയാഴ്ച 86 പേര്‍ ജയില്‍ മോചിതരായിരുന്നു. ഈ മേഖലയില്‍ അടുത്ത ദിവസം കൂടുതല്‍ പേര്‍ മോചിതരാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 
ഹാഇല്‍ മേഖലയല്‍ ആദ്യ ദിവസം പുറത്തിറങ്ങിയത് 119 തടവുകാരാണ്.  മോചനത്തിന് അര്‍ഹരായവരെ വിട്ടയക്കാനുള്ള നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് മേഖല ജയില്‍ മേധാവി മഹമൂദ് ബിന്‍ സാലിഹ് അല്‍ഗിഫൈലി പറഞ്ഞു. ജിദ്ദയില്‍ റമദാ​​െൻറ ആദ്യ ദിവസം 143 പേരാണ് ജയില്‍ മോചിതരായത്. കഴിഞ്ഞ ദിവസം ജിദ്ദ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട 2087 തടവുകാര്‍ക്ക് പുറമെയാണ് ഇന്നലെ 143 പേര്‍ പുറത്തിറങ്ങിയത്. 
ജയില്‍ അധികൃതര്‍ തടവുകാരുടെ ഫയലുകള്‍ പരിശോധിച്ചുവരികയാണെന്നും രാജകാരുണ്യത്തി​​െൻറ പരിഗണനയില്‍ വരുന്ന കൂടുതല്‍ പേര്‍ക്ക്  അടുത്ത ദിവസം പുറത്തിറങ്ങി തങ്ങളുടെ കുടുംബത്തോടൊപ്പം റമദാന്‍കാലം ചെലവഴിക്കാനാവുമെന്നും ഇബ്രാഹീം അല്‍ഹംസി കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.