ജിദ്ദ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളടങ്ങിയ ‘പ്രൈഡ് കാർഡ്’ എന്ന പേരിൽ കീർത്തി പത്രം നൽകി. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. രാജ്യത്തിനും മതത്തിനും വേണ്ടി ജീവിതം ബലിയർപ്പിച്ചതിന് എന്ത് പകരം നൽകിയാലും തുല്യമാകില്ലെന്ന് ഗവർണർ പറഞ്ഞു. വീരമൃത്യു വരിച്ചവർ രാജ്യത്തിനും നമുക്കും ഒന്നടങ്കം വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യുട്ടി ഗവർണറും ചടങ്ങിൽ പെങ്കടുത്തു. വീരമൃത്യു വരിച്ചവർക്കായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് പ്രൈഡ് കാർഡ് പുറത്തിറക്കിയത്. ആരോഗ്യ, വിദ്യാഭ്യാസ, യാത്ര, ഇൻഷ്യൂറൻസ്, ഹോട്ടൾ, ലോഡ്ജ്, ഭക്ഷണശാല മേഖലകളിൽ പ്രത്യേക ആനുകുല്യങ്ങളും വിലക്കിഴിവും ഇൗ കാർഡ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.