പ്രവാസി സാംസ്‌കാരികവേദി യാംബു മേഖല സമ്മേളനം മേഖല പ്രസിഡന്‍റ് സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്യുന്നു
യാംബു: 'സാമൂഹികനീതിയുടെ രാഷ്ട്രീയത്തിന് 11 പോരാട്ട വർഷങ്ങൾ'എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് പ്രവാസി സാംസ്‌കാരികവേദി യാംബു മേഖല സമ്മേളനവും ഇഫ്‌താർ സംഗമവും സംഘടിപ്പിച്ചു. പ്രവാസി യാംബു, മദീന, തബൂക്ക് മേഖല പ്രസിഡന്‍റ് സോജി ജേക്കബ് ഉദ്‌ഘാടനം ചെയ്തു. കലുഷിതമായ അന്തരീക്ഷം ഉണ്ടാക്കുന്ന ഇന്ത്യയിലെ കൊലപാതക രാഷ്ട്രീയം ജനാധിപത്യ രീതിയല്ലെന്നും ശക്തമായ നിയമനടപടികളിലൂടെ സാമൂഹികനീതി നടപ്പാക്കാൻ എല്ലാവരും രംഗത്തുവരുന്നതിലൂടെയേ നാട്ടിൽ സമാധാനാന്തരീക്ഷം സംജാതമാകൂവെന്നും അദ്ദേഹം പറഞ്ഞു.
യാംബു വിചാരവേദി പ്രസിഡന്‍റ് അഡ്വ. ജോസഫ് അരിമ്പൂർ 'രാഷ്ട്രീയവും ധാർമികതയും'വിഷയത്തെക്കുറിച്ചും യാംബു കെൻസ് ഇന്‍റർനാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ 'രാഷ്ട്രീയ സാമൂഹികബോധം ഇന്നിന്‍റെ ആവശ്യം'വിഷയത്തിലും പ്രഭാഷണം നടത്തി. അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), സലാഹുദ്ദീൻ ചേന്ദമംഗലൂർ (തനിമ) എന്നിവർ സംസാരിച്ചു. പ്രവാസി മേഖല ജനറൽ സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി പരിപാടി നിയന്ത്രിച്ചു. പ്രവാസി യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ സ്വാഗതവും യാംബു ആർ.സി യൂനിറ്റ് പ്രസിഡന്‍റ് മുസ്തഫ കുന്നക്കാവ് നന്ദിയും പറഞ്ഞു. ഷൗക്കത്ത് എടക്കര, ഫൈസൽ ബാബു പത്തപ്പിരിയം, മുനീർ കോഴിക്കോട്, ഫൈസൽ കോയമ്പത്തൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.