അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ മേഖലയുടെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറി. പ്രവാസി സാംസ്കാരിക വേദി വിവിധ ഗൾഫ് രാജ്യങ്ങളിൽ സംഘടനയുടെ പേര് ഏകീകരിച്ചതിന്റെ അൽഖോബാർ തല ഉദ്ഘാടനവും പുതിയ ലോഗോ പ്രകാശനവും നടന്നു. ഇനി മുതൽ പ്രവാസി വെൽഫെയർ എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക. കിഴക്കൻ പ്രൊവിൻസ് പ്രസിഡൻറ് മുഹമ്മദ് മുഹ്സിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പുതിയ ലോഗോ മുഹ്സിനിൽ നിന്ന് ഖോബാർ മേഖല പ്രസിഡന്റ് പർവേസ് മുഹമ്മദ് ഏറ്റുവാങ്ങി. അനീതിക്കും ഭരണകൂട അതിക്രമങ്ങൾക്കും എതിരെ ജനാധിപത്യ രീതിയിലുള്ള യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് പരിപാടിയിൽ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. മേഖല ജനറൽ സെക്രട്ടറി നൗഫർ മമ്പാട് വിഷയം അവതരിപ്പിച്ചു. ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, ജമാൽ വില്യാപ്പള്ളി, കുഞ്ഞിക്കോയ, മുഹമ്മദ് ഹനീഫ്, ഡോ. സിന്ധു ബിനു, മുജീബ് കളത്തിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ വനിതാ പ്രസിഡന്റ് ജുബൈരിയ ഹംസ, മുഹമ്മദ് സഫ്വാൻ എന്നിവർ സംബഡിച്ചു. പ്രോഗ്രാം കൺവീനർ ഷനോജ് തിരുവനന്തപുരം സ്വാഗതവും കെ.എം. സാബിഖ് നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ കുരുന്നുകളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച കലാപരിപാടിയിൽ ഒപ്പന, ഗാനങ്ങൾ, സംഘ നൃത്തം, പ്രവാസി വനിതകളുടെ സംഘ ഗാനം, കുട്ടികൾ അവതരിപ്പിച്ച മൈമിങ് തുടങ്ങിയവ പരിപാടിക്ക് കൊഴുപ്പേകി. കമറുദ്ദീൻ, സുമയ്യ ഷറഫാത്, ഐഷാ ബക്കർ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.