സന്ദർശക വിസയിലെത്തിയ  മുൻ പ്രവാസി നിര്യാതനായി

ജിദ്ദ: സന്ദര്‍ശക വിസയില്‍ ജിദ്ദയിലെത്തിയ മുൻ പ്രവാസി നിര്യാതനായി. മലപ്പുറം കുന്നുമ്മല്‍ മുനിസിപ്പല്‍ ഓഫീസിനു സമീപം താമസിക്കുന്ന പെരുവന്‍ കുഴിയില്‍ മൊയ്​തീന്‍ കുട്ടി ഹാജിയാണ്​ മരിച്ചത്​. ഭാര്യയുടെ മരണ ശേഷം മകന്‍ വീരാന്‍‍ ബാവയോടൊപ്പം സന്ദര്‍ശക വിസയില്‍ ജിദ്ദയിൽ താമസിച്ചു വരികയായിരുന്നു. 1973-90 കാലത്ത്​ 17 വര്‍ഷം പ്രവാസ ജീവിതം നയിച്ചിരുന്നു.  മറ്റുമക്കൾ: സൈബുന്നിസ ബഷീര്‍ ( ജിദ്ദ ), നസീമ അഷ്‌റഫ്‌ ( ഖത്തര്‍ ),  മരുമക്കള്‍: നൂറുന്നിസ ബാവ , മുഹമ്മദ്‌ ബഷീര്‍ (ജിദ്ദ), അഷ്‌റഫ്‌ (ഖത്തര്‍) മൃതദേഹം കന്തറ മഖ്ബറയിൽ മറവു ചെയ്തു. 
Tags:    
News Summary - pravasi death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.