സൗദിയിലേക്കു മടങ്ങാനുള്ള ഒരുക്കത്തിനിടെ പ്രവാസി വീട്ടമ്മ നാട്ടിൽ മരിച്ചു

ജൂബൈൽ : ഇന്ത്യൻ ഇസ്ലാഹി സ​െൻറർ ജുബൈൽ ഭാരവാഹിയായ മനയിൽ ശിഹാബുദ്ദീൻ കരുനാഗപ്പള്ളി യുടെ ഭാര്യയും പരേതനായ കുന്നിക്കോട് മൊയ്തീൻ കുട്ടി ലബ്ബയുടെ മകളുമായ രഹ് ന (45) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ശിഹാബുദ്ദീൻ അവധി കഴിഞ്ഞ് കുടുംബ സമേതം സൗദിയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മക്കൾ: തസ്നീം (തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനി) താരിഖ്, അബ്ദുള്ള (ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ).

സഹോദരൻമാർ: മുഹമ്മദ് സാദിഖ് (ജുബൈൽ ) , ശഫീഖ്. ഖബറടക്കം കരുനാഗപ്പള്ളി കോഴിക്കോട് ജുമാ മസ്ജിദിൽ നടന്നു.

Tags:    
News Summary - Pravasi Death News-Saudi News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.