യാമ്പു: ജാതിമത ഭേദമെന്യേ ജനങ്ങൾ ഒന്നിച്ചുനിന്ന അവസരമായിരുന്നു കേരളത്തിൽ കഴിഞ്ഞ പ്രളയ ദിനങ്ങളെന്നും നവകേരള നിർമിതിക്കായി എല്ലാവരും ഒന്നിക്കണമെന്നും തനിമ യാമ്പു സോൺ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ‘നവകേരള നിർമിതിക്കായി, കോർത്ത കൈ അഴിയാതെ’ കാമ്പയിെൻറ ഭാഗമായി നടത്തിയ ടേബിൾ ടോകിൽ പ്രളയം അനുഭവിച്ചവരും സേവന നിരതരായ വളണ്ടിയർമാരും പങ്കെടുത്തു. പ്രളയദിനങ്ങളിലെ ഒരുമ നിലനിർത്തണം എന്ന് യോഗം അഭിപ്രായപ്പെട്ടു.
ജാബിർ വാണിയമ്പലം വിഷയം അവതരിപ്പിച്ചു. രാജീവ് ആലപ്പുഴ, സൈനുദ്ദീൻ മലപ്പുറം, ജബ്ബാർ തൃശൂർ,രാഹുൽ ജെ രാജൻ കൊല്ലം, നൗഷാദ് കണ്ണൂർ, മുഹമ്മദ് ശരീഫ് പാലക്കാട്, ഹുസ്‌നു കോഴിക്കോട്, കമാൽ എറണാംകുളം, നൗഷാദ് വി മൂസ വയനാട്, അബ്ദുൽ റഷീദ് ചെറുതുരുത്തി, ജാഫർ താനൂർ, റഈസ് ആലുവ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുസ്തഫ നൂറുൽ ഹസൻ മോഡറേറ്ററായിരുന്നു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സലിം വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.