ഹാജി അഹമ്മദ് ഖാൻ, സി.കെ അഹ്‌മദ്‌ തേറളായി

'ഗൾഫ് മാധ്യമം പോൾക്കളം' തെരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 'ഗൾഫ് മാധ്യമ'വും' ഐകൺ ഇലക്ട്രോണിക്സും സംയുക്തമായി സൗദിയിലെ മലയാളികൾക്കിടയിൽ സംഘടിപ്പിച്ച 'പോൾക്കളം' തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ ആദ്യ രണ്ട് വിജയികളെ പ്രഖ്യാപിച്ചു.

റിയാദിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശി ഹാജി അഹമ്മദ് ഖാൻ, കണ്ണൂർ സ്വദേശി സി.കെ അഹ്‌മദ്‌ തേറളായി എന്നിവരാണ് വിജയികൾ. 'ഗൾഫ് മാധ്യമം' സൗദി ഫെയ്സ്ബുക്ക് പേജിൽ നൽകിയ മൂന്ന് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയവരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി?, തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിയും എത്ര സീറ്റുകൾ വീതം നേടും?, നേമം മണ്ഡലത്തിൽ ആര് വിജയിക്കും? എന്നിവയായിരുന്നു ചോദ്യങ്ങൾ. മത്സരത്തിൽ 5,000 ത്തോളം ആളുകൾ പങ്കെടുത്തു. വിജയികൾക്ക് ഐകൺ ഇലക്ട്രോണിക്സി​െൻറ 85 ഇഞ്ച് എൽ.ഇ.ഡി ടിവി സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി 'ഗൾഫ് മാധ്യമം' മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - polkalam winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.