ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന ‘ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​’മത്സരത്തി​െൻറ ലോഗോ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ പ്രകാശനം ചെയ്യുന്നു, സമീപം ലുലു സൗദി ഡയറക്​ടർ ഷഹീം മുഹമ്മദ്​ 

ഇന്ത്യ-സൗദി ബന്ധത്തി​െൻറ പ്ലാറ്റിനം ജൂബിലിയാഘോഷം:ഗൾഫ്​ മാധ്യമം ഒരുക്കുന്നു 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​' മത്സരം

റിയാദ്​: ഗൾഫ്​ മാധ്യമം ഇന്ത്യൻ സ്വാതന്ത്ര്യത്തി​െൻറയും ഇന്ത്യ-സൗദി സൗഹൃദത്തി​െൻറയും 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരുൾ​െപ്പടെയുള്ള സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി 'ഇന്ത്യ @ 75 ഫ്രീഡം ക്വിസ്​'എന്ന ശീർഷകത്തിൽ മെഗാ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു.

സൗദി ചരിത്രത്തിലെ ഏറ്റവും വലിയ വെർച്വൽ ക്വിസ്​ മത്സരമെന്ന നിലയിൽ രേഖപ്പെടാൻ പോകുന്ന പരിപാടി സെപ്​റ്റംബർ ആദ്യ ആഴ്​ചയിൽ ആരംഭിക്കും. ഇന്ത്യയുടെ സാമൂഹികവും സാംസ്​കാരികവും ചരിത്രപരവുമായ പൈതൃകങ്ങളെ കുറിച്ച്​ പുതുതലമുറക്കിടയിൽ അവബോധം സൃഷ്​ടിക്കാനും അവരുടെ മനസ്സുകളിൽ ദേശസ്​നേഹം വളർത്താനും ലക്ഷ്യമിട്ടാണ്​ ഇൗ പ്രശ്​നോത്തരി മത്സരം സംഘടിപ്പിക്കുന്നത്​.


സൗദി അറേബ്യയിലെ വിവിധ സ്​കൂളുകളിൽനിന്നുള്ള 10,000​ത്തിലേറെ വിദ്യാർഥികളെയാണ്​ മത്സരത്തിൽ പ്രതീക്ഷിക്കുന്നതെന്ന്​ 'ഗൾഫ്​ മാധ്യമം'മാനേജ്​മെൻറ്​ വാർത്തകുറിപ്പിൽ അറിയിച്ചു. പ്രാഥമിക റൗണ്ട്​ മത്സരത്തിൽനിന്ന്​ യോഗ്യരാവുന്നവരെ പ​െങ്കടുപ്പിച്ച്​ രണ്ടാംഘട്ട മത്സരവും തുടർന്ന്​ ഗ്രാൻഡ്​ ഫിനാലെയും നടത്തി അന്തിമവിജയിക​െള കണ്ടെത്തും.

പ്രശസ്​ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ്​ മാസ്​റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക്​ ഒാഫ്​ റെക്കോഡ്​ നേട്ടം സ്വന്തമാക്കുകയും ചെയ്​ത 'ഗിരി പിക്ക്​ ​െബ്രയിൻ'എന്ന ബാലസുബ്രഹ്​മണ്യനാണ്​ ഗ്രാൻഡ്​ ഫിനാലെയിൽ മത്സരം നയിക്കുന്നത്​. മത്സരം പൂർണമായും ഇംഗ്ലീഷിലാണ്​. എഴുമുതൽ ഒമ്പതുവരെ ക്ലാസിലെ കുട്ടികളെ ഒന്നാം കാറ്റഗറിയും 10 മുതൽ 12 വരെ ക്ലാസിലെ കുട്ടികളെ രണ്ടാം കാറ്റഗറിയുമായി തിരിച്ചാണ്​ മത്സരം. സൗദി അറേബ്യയിലെ​ സ്​കൂളു​കളിൽ പഠിക്കുന്ന ഏതു​ രാജ്യക്കാരായ കുട്ടികൾക്കും മത്സരത്തിൽ പ​െങ്കടുക്കാം.

Tags:    
News Summary - Platinum Jubilee Celebration of India-Saudi Relations: Gulf Madhyamam Prepares ‘India @ 75 Freedom Quiz’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.