യാംബു: ഗോവയിലെ ഉൾനാടൻ ഗ്രാമമായ കാർവം കാനാകോനയിൽനിന്ന് രണ്ടു ദിവസം മുമ്പ് പ്ലാസ് റ്റിക് കുപ്പി വിഴുങ്ങിയ മൂർഖൻ പാമ്പിെൻറ വൈറലായ വാർത്ത സൗദിയിലെ പ്രമുഖ അറബ് ഒാൺല ൈൻ പത്രമായ ‘സബഖി’ലുമെത്തി. വീർത്തുന്തിയ വയറുമായി ഇഴഞ്ഞുനീങ്ങാനാവാതെ മരണവെപ്രാളം കാട്ടിയ മൂർഖൻ പാമ്പിനെ കണ്ട ഗ്രാമവാസികൾ പരിഭ്രാന്തരായതായാണ് വാർത്ത. ഉടൻതന്നെ പാമ്പുപിടിത്തക്കാരനായ ഗൗതം ഭഗതിനെ കൂട്ടിക്കൊണ്ടുവന്നു. ദഹിക്കാത്ത എന്തോ വയറ്റിലായിട്ടുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം പാമ്പിനെ ഛർദിപ്പിക്കാൻ സഹായിച്ചു. ചെറിയ വടികൊണ്ട് മുതുകിൽ തട്ടികൊടുത്തപ്പോൾ പാമ്പു വിഴുങ്ങിയ സാധനം പുറത്തുകളയാൻ ശ്രമിച്ചു. വളരെ പ്രയാസപ്പെട്ടാണ് പാമ്പ് പ്ലാസ്റ്റിക് ബോട്ടിൽ പുറത്തേക്കു കളഞ്ഞത്.
ചപ്പു ചവറുകൾക്കിടയിൽ കിടന്ന കുപ്പി ഭക്ഷ്യസാധനമാണെന്ന് കരുതിയാവാം പാമ്പു വിഴുങ്ങിയത്. ഇൗ ദൃശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവാൻ ട്വിറ്ററിൽ കുറിച്ചതാണ് അന്തരാഷ്ട്ര തലത്തിൽതന്നെ വൈറലായി മാറാൻ നിമിത്തമായത്. പ്ലാസ്റ്റിക് കുമിഞ്ഞു കൂടുന്നതിെൻറ പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി ബോധവത്കരിച്ചാണ് അറബ് പത്രം വാർത്ത കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.