സൗദിയുടെ എണ്ണ ഉല്‍പാദനം  കൂട്ടുമെന്ന ഭീഷണി അടിസ്ഥാനരഹിതം

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ സൗദി ഉല്‍പാദനം കൂട്ടുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത് അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ദിനേന 12 ദശലക്ഷം ബാരലായി ഉല്‍പാദനം കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍. സൗദിയും ഇതര ഗള്‍ഫ് രാജ്യങ്ങളും ചേര്‍ന്ന് ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് ഒപെക് അംഗരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. അതേസമയം ഉല്‍പാദന നിയന്ത്രണത്തിന് സഹകരിക്കാത്തതും ഇറാഖ് തങ്ങളുടെ ഉല്‍പാദനം നിയന്ത്രിക്കാന്‍ തയ്യാറാകാത്തതും ഒപെക് അംഗരാജ്യങ്ങള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും സൗദി വക്താവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അവസാന വാരത്തില്‍ അള്‍ജീരിയയില്‍ റഷ്യയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഒപെക് എണ്ണ മന്ത്രിമാരുടെ യോഗത്തിലും ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഇസ്തംബൂളില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തിലും ഉല്‍പാദന നിയന്ത്രണത്തിനുള്ള ധാരണക്ക് പ്രാഥമിക രൂപം കണ്ടിരുന്നു. വില നിയന്ത്രണത്തിന് ഉല്‍പാദന നിയന്ത്രണം അനിവാര്യമാണെന്നും ഇതിന് ഒപെകിന് പുറത്തുള്ള റഷ്യയുടെ സഹകരണം ലഭിക്കുന്നത് ഏറെ ഫലം ചെയ്യുമെന്നുമാണ് അംഗരാജ്യങ്ങള്‍ പദ്ധതിയിട്ടിരുന്നത്. ഈ പ്രഖ്യാപനം പുറത്തുവന്നതോടെ എണ്ണ വിപണിയില്‍ നേരിയ വില വര്‍ധനവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ ക്വാട്ട വെട്ടിക്കുറക്കാന്‍ സന്നദ്ധരല്ളെന്ന് വ്യക്തമാക്കിയതോടെ വിപണിയില്‍ വിലയിടിവിന്‍െറ പ്രതിസന്ധി തുടരുകയാണ്. നവംബര്‍ അവസാനത്തില്‍ വിയന്നയില്‍ ചേരുന്ന ഒപെക് ഉച്ചകോടിയില്‍ വിഷയത്തില്‍ അന്തിമ തീരുമാനത്തിലത്തൊനാവുമെന്ന നീക്കങ്ങള്‍ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. 

Tags:    
News Summary - petrol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.