മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പീപിൾസ് മേള
മദീന: മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ പീപിൾസ് മേള ശ്രദ്ധേയമാകുന്നു. വിവിധ രാജ്യങ്ങളിലെ വിദ്യാർഥികൾക്കിടയിൽ സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്ന പീപിൾസ് മേളയുടെ 11ാം പതിപ്പാണ് നടക്കുന്നത്.
സംസ്കാരങ്ങളുടെയും ജനങ്ങളുടെയും മേളയായാണ് ഇതിനെ കണക്കാക്കുന്നത്. വിവിധ യൂനിവേഴ്സിറ്റി വിദ്യാർഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുന്ന സംഗമവേദി കൂടിയാണ്. അടുത്ത ശനിയാഴ്ച വരെ മേള തുടരും. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളെയും പ്രതിനിധാനംചെയ്യുന്ന 80ലധികം പവിലിയനുകൾ മേളയിലുണ്ട്. സന്ദർശകർക്ക് വിവിധ വിനോദ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളുമായി സംവദിക്കാൻ അവസരമുണ്ട്. അറിവും സാംസ്കാരിക അനുഭവവും കൊണ്ട് നിറഞ്ഞതാണ് പീപിൾസ് മേള. വിവിധ രാജ്യങ്ങളിലെ നിരവധി വിദ്യാർഥികളാണ് മദീന യൂനിവേഴ്സിറ്റിയിൽ പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.