Posted On
date_range Updated On
date_range ലുലു സൗദിയിൽ ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ
റിയാദ്: കേരളത്തിലെ പ്രശസ്ത സദ്യ പാചക വിദഗ്ധൻ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചിക്കൂട്ടുകളുമായി സൗദിയിലെ ലുലു ശാഖകളിൽ ഓണസദ്യ. കേരളത്തിെൻറ സ്വാദിഷ്ടമായ 22 ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയാണ് ഒരുക്കുന്നത്. 32.90 റിയാല്‍ മാത്രമാണ് ഇതിന് നൽകേണ്ടത്.
ആഗസ്റ്റ് 28ന് വൈകീട്ട് ഏഴിനുള്ളിൽ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് ഉച്ചക്ക് 12.30ന് അതത് സ്റ്റോറുകളിൽനിന്ന് സദ്യ സ്വീകരിക്കവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവിെൻറ ജിദ്ദ, റിയാദ്, അൽ ഖർജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ സ്റ്റോറുകളിലെ കസ്റ്റമര് സർവിസിനെ സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.