Posted On
date_range Updated On
date_range പയ്യന്നൂർ സൗഹൃദവേദി അനുശോചിച്ചു
റിയാദ്: റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ‘ഫോർക’യുടെ ചെയർമാനും എൻ.ആർ.കെ വെൽഫയർ ഫോറം വൈസ് ചെയർമാനും പ്രമുഖ കോൺഗ്രസ് നേതാവുമായ സത്താർ കായംകുളത്തിന്റെ നിര്യാണത്തിൽ റിയാദിലെ പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) അനുശോചനം രേഖപ്പെടുത്തി. പി.എസ്.വി രൂപവത്കരിച്ച ശേഷമുള്ള 13 വർഷ കാലയളവിലെ മിക്ക പരിപാടികളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം നൽകിയ പിന്തുണ മറക്കാൻ പറ്റാത്തതാണ്. ഓരോ വേദി പ്രവർത്തകരുടെയും കുടുംബങ്ങളുടെയും മനസ്സിൽ ഇടം നേടിയെടുക്കാൻ സാധിച്ച സത്താർ കായംകുളത്തിന് കണ്ണീരിൽ കുതിർന്ന പ്രണാമം അർപ്പിക്കുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.