പത്തനംതിട്ട സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു

റിയാദ്​: മലയാളി റിയാദിൽ ഉറക്കത്തിൽ മരിച്ചു. പത്തനംതിട്ട വെട്ടൂർ കുമ്പഴ സ്വദേശി ഇടയാടിയിൽ പുത്തൻവീട്ടിൽ ബിജു ദേവരാജൻ (48) ആണ്​ റിയാദ്​ എക്​സിറ്റ്​ ആറിലെ താമസസ്ഥലത്ത്​ മരിച്ചത്​. 

ഞായറാഴ്​ച രാത്രിയിൽ 11 മണിയോടെ ഉറങ്ങാൻ കിടന്ന ഇദ്ദേഹം പിറ്റേന്ന്​ ജോലിക്ക്​ വരാത്തതിനെ തുടർന്ന്​ സഹപ്രവർത്തകർ അന്വേഷിച്ചു ചെന്നപ്പോഴാണ്​ കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്​. എക്​സിറ്റ്​ ആറിലെ വെൽകം റസ്​റ്റോറൻറിൽ സപ്ലൈയറായിരുന്നു. 25 വർഷമായി റിയാദിലുണ്ട്​. 

ദേവരാജനാണ്​ അച്​ഛൻ. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകൾ. സഹോദരങ്ങൾ: സോമലത, സിന്ധു. മൃതദേഹം റിയാദ്​ ശുമൈസി ആ​ശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. 

നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത്​ അനിരുദ്ധൻ പിള്ളയും സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടും രംഗത്തുണ്ട്​. 

Tags:    
News Summary - Pathanamthitta Native Death in Riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.