Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശിനി സൗദിയിൽ മരിച്ച നിലയിൽ
തബൂക്ക്: പത്തനംതിട്ട സ്വദേശിനിയെ സൗദി അറേബ്യയുടെ വടക്കൻ മേഖലയായ തബൂക്കിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിെൻറ മകൾ സ്നേഹ മാത്യു (30) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. തബൂക്കിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് പുറത്ത് പോയി തിരിച്ചെത്തുേമ്പാഴാണ് കണ്ടത്. നാട്ടിൽപോകാൻ വേണ്ടി ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കയായിരുന്നു.
തബൂക്ക് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ എയ്ഞ്ചൽ, നാല് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് കോൺസുലേറ്റിെൻറ കീഴിലെ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.