ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചെന്ന അതോറിറ്റിയുടെ അറിയിപ്പ്
ജിദ്ദ: സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റിക്ക് കീഴിൽ ജിദ്ദയിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു. അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഫെസ്റ്റ് മാറ്റാനുള്ള കാരണം വ്യക്തമല്ല.
ഇന്ത്യയിൽനിന്നുള്ള വിവിധ കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികൾ, വിവിധ കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ ഘോഷയാത്ര, ഇന്ത്യൻ ഉൽപന്നങ്ങളൂടെ ചന്തകൾ, സംവേദനാത്മക പ്രദർശനങ്ങൾ, തത്സമയ കൈത്തറി, കരകൗശല നിർമാണം, വൈവിധ്യമായ ഇന്ത്യൻ ഫുഡ് കോർണറുകൾ, ഫോട്ടോ കോർണർ തുടങ്ങിയവയാണ് ഇന്ത്യൻ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. ഫെസ്റ്റിനുള്ള എല്ലാ ഒരുക്കവും നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിത അറിയിപ്പ്. ഇതോടെ സൗജന്യ ടിക്കറ്റുകൾ കരസ്ഥമാക്കി മെഗാ ഫെസ്റ്റിനെ വരവേൽക്കാനിരുന്ന ഇന്ത്യൻ പ്രവാസികൾ നിരാശരായി. പുതിയ തീയതികളിൽ ഫെസ്റ്റ് പിന്നീട് നടക്കുമെന്ന പ്രതീക്ഷയിലാണിവർ. ഏപ്രിൽ 30 മുതൽ ആരംഭിച്ച ‘പാസ്പോർട്ട് ടു ദ വേൾഡ്’ മെഗാ ഇവന്റിൽ ആദ്യ നാല് ദിനങ്ങൾ ഫിലിപ്പീൻസ് ഫെസ്റ്റായിരുന്നു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശി ഫെസ്റ്റ് അരങ്ങേറി. മേയ് 21 മുതൽ 24 വരെ സുഡാനി ഫെസ്റ്റും നടക്കുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.