റിയാദ്: ഇന്ത്യൻ എംബസിയുടെ പാസ്പോർട്ട് സേവനങ്ങൾ നിർവഹിക്കുന്ന വി.എഫ്.എസ് ഗ്ലോബലിെൻറ ബത്ഹയിലെയും അൽഖോബാറിലെയും പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തിങ്കളാഴ്ച വരെ മാത്രമേ പ്രവർത്തിക്കൂ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ കർഫ്യൂ മൂലം അടച്ച കേന്ദ്രങ്ങൾ ലോക്ഡൗൺ ഇളവ് വന്നതോടെ ഇൗ മാസം മൂന്ന് മുതലാണ് പ്രവർത്തനം പുനരാരംഭിച്ചത്.
എന്നാൽ ബത്ഹയിലെയും അൽഖോബാറിലെയും ബ്രാഞ്ചുകൾ ഇൗ മാസം 15 വരെ മാത്രമേ ഇൗ കോവിഡ് കാലത്ത് പ്രവർത്തിക്കൂ എന്ന് ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പിൽ പറഞ്ഞിരുന്നു. റിയാദിൽ തന്നെ ഉമ്മുൽ ഹമാമിൽ സേവാകേന്ദ്രമുണ്ട്.
അത്യാവശ്യക്കാർക്ക് അവിടെ പോകാം. അൽഖോബാർ കേന്ദ്രം അടച്ചാലും ദമ്മാമിൽ മറ്റൊരു ശാഖ പ്രവർത്തിക്കുന്നുണ്ട്. അവിടെയും പാസ്േപാർട്ട് പുതുക്കാനുള്ള അപേക്ഷ നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.