Posted On
date_range Updated On
date_range സിത്തീൻ പാലത്തിനടിയിലെ പാർക്കിങ് ഏരിയ ജിദ്ദ മേയർ ഉദ്ഘാടനം ചെയ്തു
ജിദ്ദ: സിത്തീൻ പാലത്തിനടിയിലെ പാർക്കിങ് ഏരിയ ജിദ്ദ മേയർ ഡോ. ഹാനീ അബൂറാസ് ഉദ്ഘാടനം ചെയ്തു. 627 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
കിങ് ഫഹദ് റോഡിൽ (സിത്തീൻ) മക്ക റോഡിനും മത്വാർ റോഡിനുമിടയിൽ 1.3 കിലോമീറ്റർ നീളത്തിലാണ് ഇത്രയും പാർക്കിങ് ഏരിയ സജ്ജമാക്കിയത്്. മുനിസിപ്പാലിറ്റിക്ക് കീഴിലെ ജിദ്ദ വികസന കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നേരത്തെ ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, സൂഖ് ജനൂബിയ മേഖല, ഹയ്യ് ഹിന്ദാവിയ, ഹയ്യ് ബാഗ്ദാനിയ, ശർഖിയ, ശാരിഅ് ഫലസ്തീൻ എന്നിവിടങ്ങളിൽ 5000 ത്തോളം പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ പാക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള ജോലികൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.