യാംബു: പാപ്പിനിശ്ശേരി പഞ്ചായത്ത് കെ.എം.സി.സി ജി.സി.സി കമ്മിറ്റി ഏഴാം വാർഷികവും ഇ. അഹമ്മദ് അനുസ്മരണവും സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജി.സി.സി പ്രസിഡൻറ് കെ.എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.പി. സൈതലവി ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡൻറ് കരീം ചേലേരി, ജില്ല എക്സിക്യൂട്ടിവ് അംഗം കെ.പി. അബ്ദുറഷീദ്, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് ഒ.കെ. മൊയ്ദീൻ, ജനറൽ സെക്രട്ടറി സി.എച്ച്. ഇസ്മായിൽ ഹാജി, കെ.എം.സി.സി ജി.സി.സി ചെയർമാൻ അബ്ദു പാപ്പിനിശ്ശേരി, ജനറൽ സെക്രട്ടറി കെ.പി. മർസൂഖ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.പി. അസ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഓർഗനൈസിങ് സെക്രട്ടറി എം.വി. അബ്ദുല്ല സ്വാഗതവും ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു. കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാഫി കല്ലൈക്കൽ പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.