Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലക്കാട് സ്വദേശി ജിദ്ദയിൽ മരിച്ചു. ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് സ്വദേശി അബ്ദുൽ കരീം (52) ആണ് മരിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹത്തെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചയോടെയാണ് മരണം.
എട്ടു വർഷത്തോളമായി ജിദ്ദ അൽ കുംറയിൽ പ്രിൻസ് ടൈലറിങ് കമ്പനിയിൽ ഹെൽപ്പർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ് ഇബ്രാഹിം, മാതാവ്: ജമീല, ഭാര്യ: ഉമൈബ, മക്കൾ: ആഷിഫലി, ഹസീന, മരുമകൻ: നസീർ (ജിദ്ദ).
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾക്കായി മരുമകൻ നസീറും കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.