Posted On
date_range Updated On
date_range പാലക്കാട് സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: പാലക്കാട് മൂലങ്കോട് കിഴക്കഞ്ചേരി കുന്നംകാട് മളിയേക്കൽ വീട്ടിൽ സൈദ് മുഹമ്മദ് (45) റിയാദ് എക്സിറ്റ് ഒമ്പതിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചു. ഏഴ് വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ മുഹമ്മദിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അൻസിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ ഹുസൈൻ, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.