കസേരയിൽ ഇരുന്ന് നമസ്കരിക്കുന്നതിനിടെ മരിച്ച പാകിസ്താൻ പൗരൻ
Posted On
date_range Updated On
date_range ബഖാലയിൽ നമസ്കരിക്കുന്നതിനിടെ പാകിസ്താനി മരിച്ചു
അൽഅയ്സ്: ബഖാലയിൽ നമസ്കരിക്കുന്നതിനിടെ പാകിസ്താൻ പൗരൻ മരിച്ചു. സൗദി പടിഞ്ഞാറൻ മേഖലയിലെ അൽഅയ്സ് പട്ടണത്തിൽ പ്രവർത്തിക്കുന്ന ബഖാലയിലെ ജീവനക്കാരനാണ് കടക്കുള്ളിൽ കസേരയിൽ ഇരുന്ന് നമസ്കരിക്കുന്നതിനിടെ മരിച്ചത്. മൂന്നു പതിറ്റാണ്ടായി ഇദ്ദേഹം ഇൗ ബഖാലയിൽ ജീവനക്കാരനാണ്. കസേരയിലിരുന്ന് പ്രാർഥിക്കുന്നതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട് കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഇത് പിന്നീട് കടയിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.