ജാം ​ക്രി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ

‘ഒ​റ്റ’ ഹ്ര​സ്വ സി​നി​മ പ്ര​കാ​ശ​നം നാ​ളെ

ദ​മ്മാം: ‘ക​ല ന​ന്മ​ക്ക്’ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദ​മ്മാ​മി​ലെ ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ന്മാ​ർ രൂ​പ​വ​ത്ക​രി​ച്ച ക​ലാ​സാ​ഹി​ത്യ സാം​സ്കാ​രി​ക കൂ​ട്ടാ​യ്‌​മ ജാം ​ക്രി​യേ​ഷ​ൻ​സ് ആ​ദ്യ​മാ​യി ഒ​രു​ക്കി​യ ‘ഒ​റ്റ’ ഹ്ര​സ്വ സി​നി​മ ശ​നി​യാ​ഴ്​​ച പ്ര​കാ​ശ​നം ചെ​യ്യും. റോ​സ്​ ഗാ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വ്​ ജോ​ളി ലോ​ന​പ്പ​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.

പ്ര​വാ​സ​ത്തി​ന്റെ അ​ല​ക്ഷ്യ​ത​ക​ൾ​ക്കി​ട​യി​ൽ ഒ​രു നി​മി​ഷ​മെ​ങ്കി​ലും പ​ര​സ്‌​പ​രം ഉ​ത്ത​ര​മാ​യി എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​നും ജീ​വി​ത​ത്തി​​ന്റെ പൊ​രു​ള​റി​യാ​നും വീ​ണു​പോ​യ​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നും സ്വ​പ്​​ന​ങ്ങ​ൾ​ക്ക്​ നി​റം പ​ക​രാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ്​ ജാം ​ക്രി​യേ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സു​ബൈ​ർ പു​ല്ലാ​ളൂ​ർ, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ സ​ഈ​ദ് ഹ​മ​ദാ​നി, ജോ​ഷി ബാ​ഷ, റി​നു അ​ബൂ​ബ​ക്ക​ർ, ശ​രീ​ഫ് കൊ​ച്ചി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - otta short film release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.