സൗദി ദാരിമീസ് സംഗമം സംഘടിപ്പിച്ചു

ജിദ്ദ: സൗദി ദാരിമീസ് സെൻട്രൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദാരിമീസ് സംഗമം ജിദ്ദയിൽ നടന്നു. രണ്ടാം തവണയാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മുഴുവൻ ദാരിമി ബിരുദധാരികളെയും ഒരുമിച്ചുകൂട്ടി സംഗമം നടത്തുന്നത്. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അബ്ദുന്നാസർ ദാരിമി കമ്പിൽ ഉദ്‌ഘാടനം ചെയ്തു. ഉസ്മാൻ ദാരിമി കരുളായി അധ്യക്ഷത വഹിച്ചു. സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി റഷീദ് ദാരിമി സ്വാഗതം പറഞ്ഞു.

രണ്ടാം സെഷൻ എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി പുളിക്കൽ, കെ.സി. അബൂബക്കർ ദാരിമി, എസ്.ഐ.സി നാഷനൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ ദാരിമി ആലമ്പാടി, സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, സൽമാനുൽ ഫാരിസ്‌ ദാരിമി തുടങ്ങിയവർ സംസാരിച്ചു. ദാരിമീസ് സെക്രട്ടറി റഷീദ് ദാരിമി സ്വാഗതവും സൈനുദ്ദീൻ ഫൈസി പൊന്മള നന്ദിയും പറഞ്ഞു.

Tags:    
News Summary - Organized a gathering of Saudi Darimis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT