ഒപെക് ഉച്ചകോടി ഇന്ന്​‍

റിയാദ്: ഞായറാഴ്ച അള്‍ജീരിയയില്‍ ചേരുന്ന ഒപെക് ഉച്ചകോടിയില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യും. 24 രാജ്യങ്ങളുടെ പങ്കാളിത്തം സമ്മേളനത്തിലുണ്ടാവുമെന്ന് ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കി. സൗദി ഉള്‍പ്പെടെ പത്ത് പ്രമുഖ ഉല്‍പാദന രാജ്യങ്ങളുടെ ഊർജ മന്ത്രിമാര്‍ തന്നെ ഉച്ചകോടിയില്‍ സംബന്ധിക്കും.

ദിനേന അഞ്ച് ലക്ഷം ബാരല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ഒപെക് അംഗരാജ്യങ്ങള്‍ ആലോചിക്കുന്നത്.
2016ല്‍ 18 ലക്ഷം ബാരല്‍ ദിനേന ഉല്‍പാദനം കുറക്കാനാണ് ഒപെകിന് അകത്തും പുറത്തുമുള്ള ഉല്‍പാദന രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
ഉല്‍പാദന നിയന്ത്രണം 2019 അവസാനം വരെ തുടരണമെന്നും ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇറാനെതിരെ സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് അഞ്ച് ലക്ഷം ബാരല്‍ ദിനേന കൂട്ടാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങള്‍ ആലോചിക്കുന്നത്. ഈ വര്‍ധനവി​​​െൻറ ക്വാട്ടയെ കുറിച്ച് അള്‍ജീരിയ ഉച്ചകോടി ചര്‍ച്ച ചെയ്യും. എണ്ണ വിപണി സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ ഉല്‍പാദന, ഉപഭോഗ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും ഒപെക് കൂട്ടായ്മയിലെ പ്രമുഖ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. അള്‍ജീരിയ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ എണ്ണക്ക് ശനിയാഴ്ചയും നേരിയ വില വര്‍ധനവ് അനുഭവപ്പെട്ടു.

Tags:    
News Summary - opec summit-saudi-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.