ജിദ്ദ അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ് ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച ‘ഓണനിലാവ്’
Posted On
date_range Updated On
date_range ഓർമക്കൂട്ടൊരുക്കി ഡോക്ടര്‍മാരുടെ 'ഓണനിലാവ്'
ജിദ്ദ: ഓണപ്പാട്ടും കളികളും സദ്യയുമൊക്കെയായി ജിദ്ദ അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച 'ഓണ നിലാവ്' മനസ്സിനെ കുളിരണിയിപ്പിക്കുന്ന ഓർമക്കൂട്ടായി. നാട്ടിലെ ഓണത്തിന്റെ ചേരുവകള്‍ ഒന്നുപോലും ചോരാതെ സംഘടിപ്പിച്ച 'ഓണനിലാവി'ൽ രൂചിയൂറും സദ്യയും വിളമ്പി. ഡോ. മധു പാലയ്ക്കല്‍ (യൂറോളജിസ്റ്റ്), ഡോ. ആഷിക് (ഇന്റേണിസ്റ്റ്), ഡോ. അനിത മോഹന്‍ (പീഡിയാട്രീഷ്യന്‍), ഡോ. നിഷാന (ജന. ഫിസിഷ്യന്‍), ഡോ. നിധി (ഇ.എന്‍.ടി സ്‌പെഷലിസ്റ്റ്), ഡോ. ജീന (ഡെന്റല്‍ സ്‌പെഷലിസ്റ്റ്), ഇര്‍ഷാദ്, സിദ്ദീഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.