റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോർക സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ‘ഉത്രാടപ്പാച്ചിൽ’ ചൊവ്വാഴ്ച വൈകിട്ട് ഏഴിന് റിയാദ് മുറബ്ബ അവന്യൂ മാൾ ലുലുവിൽ വെച്ച് നടക്കും. കേരളത്തിെൻറ തനത് ഓണാചാരങ്ങളും കലാരൂപങ്ങളും നാട്ടുവഴികളിലെ ആഘോഷത്തിരക്കും പ്രവാസി മണ്ണിൽ പുനരാവിഷ്കരിച്ച് ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രവാസത്തിെൻറ തിരക്കുകൾക്കിടയിൽ ഓണത്തിെൻറ ഓർമകളും ആഘോഷപ്പെരുമയും വീണ്ടും അനുഭവിക്കാൻ ഇത് അവസരമൊരുക്കുന്നു. കാവടി, പുലികളി, നാടൻപാട്ട്, ഓണപ്പാട്ട്, തിരുവാതിര, കൈകൊട്ടിക്കളി, നൃത്തപരിപാടികൾ, ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയ വിവിധ കലാവിരുന്നുകൾ ഇതിെൻറ ഭാഗമായി അരങ്ങേറും.
തനത് സംസ്കാരം പുതുതലമുറക്ക് പരിചയപ്പെടുത്താനും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുമുള്ള വേദിയാണിതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. റിയാദിലെ പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിലേക്ക് മുഴുവൻ പ്രവാസികളെയും ഫോർക ഭാരവാഹികളായ റഹ്മാൻ മുനമ്പത്ത്, ജിബിൻ സമദ് കൊച്ചി, അഖിനാസ് കരുനാഗപ്പള്ളി, അലി ആലുവ, സൈഫ് കായംകുളം, നൗഷാദ് ചിറ്റാർ, വിനോദ്, ഷാജഹാൻ എന്നിവർ ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.