റിയാദ്: സൗദി അറേബ്യ പെട്രോള്‍ വിലയില്‍ 80 ശതമാനം വരെ വര്‍ധനവ് വരുത്തിയേക്കുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക വിപണിയിലെ വിലക്ക് തുല്യമായ നിലയില്‍ രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ എണ്ണ വിതരണം ചെയ്യുമ്പോള്‍ നവംബര്‍ മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കുമെന്ന് ബ്ളൂംബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രം നല്‍കുന്ന സബ്സിഡി പടിപടിയായി എടുത്തുകളയുന്നതിെൻറ ഭാഗമായാണ് വിലവര്‍ധനവ് നടപ്പാക്കുന്നത്.
എണ്ണ വിലയിടിവിെൻറ പ്രതിസന്ധിയില്‍ സബ്സിഡി മുഖേന രാഷ്ട്രത്തിന് വരുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് പുതിയ നടപടി.
ആദ്യ ഘട്ടത്തില്‍ പെട്രോളിന് മാത്രം ബാധകമാവുന്ന വില വര്‍ധനവ് അടുത്ത ഘട്ടത്തില്‍ മറ്റ് ഇന്ധനങ്ങള്‍ക്കും പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്കും ബാധകമാവും.
80 ശതമാനം വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ ഒക്ടോണ്‍ 91 ഗണത്തില്‍ പെട്ട പെട്രോളിന് 75 ഹലലയില്‍ നിന്ന് 1.35 റിയാലായും ഒക്ടോണ്‍ 95 ഇനത്തിലുള്ള പെട്രോളിന് 95 ഹലലയില്‍ നിന്ന് 1.65 റിയാലായും ഉയരും. സാധാരണക്കാരുടെ ജീവിത ബജറ്റിനെ നേരിട്ട് ബാധിക്കുന്ന വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമായേക്കും. 2018 ആദ്യ പാദത്തില്‍ എല്ലാ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാവുമെന്നും ബ്ളൂംബര്ഗിെൻറ റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.