റിയാദ്: സൗദി ദേശീയദിനം ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. മലാസ് കിങ് അബ്ദുല്ല പാർക്കിൽ നടന്ന ചടങ്ങുകൾ ഘോഷയാത്ര, കേക്ക് മുറിക്കൽ, മധുരവിതരണം തുടങ്ങി വൈവിധ്യ പരിപാടികളാൽ സമ്പന്നമായി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാജി സോന പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷതവഹിച്ചു. പ്രോഗ്രാം കൺവീനർ സലീം അർത്തിയിൽ ആമുഖ പ്രസംഗം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, രഘുനാഫ് പറശ്ശിനിക്കടവ്, അബ്ദുൽ കരീം കൊടുവള്ളി, അമീർ പട്ടണത്ത്, സക്കീർ ധാനത്ത്, റഫീഖ് വെമ്പായം, സെയ്ഫ് കായങ്കുളം, ഷാനവാസ് മുനമ്പത്ത് എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ പ്രസിഡന്റുമാരായ സിദ്ദീഖ് കല്ലുപറമ്പൻ, നാസർ വലപ്പാട്, ഷാജി മടത്തിൽ, മാത്യു ജോസഫ് എറണാകുളം, സന്തോഷ് കണ്ണൂർ എന്നിവർ ദേശീയ ദിനത്തിന്റെ സന്ദേശം പങ്കുവെച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി സ്വാഗതവും പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നന്ദി പ്രസംഗവും നിർവഹിച്ചു. പരിപാടി വിജയകരമാക്കുന്നതിൽ ജയൻ കൊടുങ്ങല്ലൂർ, നാസർ ലെയ്സ്, സഫീർ ബുർഹാൻ, ഷബീർ വരിക്കപ്പള്ളി, ബിനോയ് മത്തായി, ഹരീന്ദ്രൻ കണ്ണൂർ, ഹാഷിം പാലക്കാട്, അബ്ദുൽ ഖാദർ കണ്ണൂർ, അൻസാരി എരുമേലി, ഷഫീഖ് കണ്ണൂർ, മജീദ് മൈത്രി, അക്ബർ ബാദുഷ, നജീബ് കടയ്ക്കൽ, സിജോ എറണാകുളം, ബൈജു കണ്ണൂർ, ഫിറോസ് കണ്ണൂർ എന്നിവർ സജീവമായി പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.