റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് പ്രവാസി സമൂഹത്തിെൻറ ഐക്യദാർഢ്യ പ്രകടനമായി മാറി. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ പങ്കാളിത്തത്തോടെ ശുമൈസി ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ആയിരത്തിലേറെ പേരാണ് ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളായത്. രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെ നീണ്ടുനിന്ന ക്യാമ്പ് റിയാദിലെ മലയാളി സമൂഹത്തിെൻറ സജീവ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.
റിയാദ് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പ്രസ് ഇൻഫർമേഷൻ കൗൺസിലർ ഷാരിഖ് ബദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജാതി-മത-വർണ-ദേശ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ സേവനമാണ് രക്തദാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിരമായ രക്തദാനം സമൂഹത്തിന് അനിവാര്യമാണെന്നും ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹം കാണിക്കുന്ന ആവേശം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാം ചെയർമാൻ ഷിഹാബ് കൊട്ടുകാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാത്യു ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ മേഖലയിൽ രക്തത്തിെൻറ ലഭ്യത എത്രത്തോളം നിർണായകമാണെന്ന് റിയാദ് സെൻട്രൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ബദർ അൽ അലി ചൂണ്ടിക്കാട്ടി. ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ തോതിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനെ റിയാദ് റീജിയണൽ ലബോറട്ടറിയിലെ ചീഫ് ബ്ലഡ് ബാങ്ക് സ്പെഷ്യലിസ്റ്റ് ഖാലിദ് ഇബ്രാഹിം സിബായി അഭിനന്ദിച്ചു.
ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര, അൽ ശിഫ മെഡിക്കൽ സർവീസസിലെ ഡോ. മുഹമ്മദ് ഇദ്രിസ്, ഒ.ഐ.സി.സി വർക്കിങ് പ്രസിഡൻറ് നവാസ് വെള്ളിമാട് കുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, വനിതാ വേദി പ്രതിനിധി മൃദുല വിനീഷ്, കോക്ക-കോള മാനേജർ വേണുഗോപാൽ, ഷരീഫ് സബൂർജി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. ലിയ ഷജീർ പ്രോഗ്രാം അവതാരികയായിരുന്നു.
ചടങ്ങിെൻറ ഭാഗമായി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികളെ ആദരിച്ചു. ഒ.ഐ.സി.സി ഭാരവാഹികളായ സുരേഷ് ശങ്കർ, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, റഹ്മാൻ മുനമ്പത്ത്, നിഷാദ് ആലംകോട്, സജീർ പൂന്തുറ, സൈഫ് കായംകുളം, അമീർ പട്ടണത്ത്, സക്കീർ ദാനത്ത്, ഷുക്കൂർ ആലുവ, റഫീഖ് വെമ്പായം, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, അബ്ദുൽ കരീം കൊടുവള്ളി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
ക്യാമ്പിൽ രക്തദാനം നടത്തിയ എല്ലാവർക്കും ഒ.ഐ.സി.സിയുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിെൻറയും സംയുക്ത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഷാനവാസ് മുനമ്പത്ത്, മാള മുഹിയിദ്ധീൻ, അഡ്വ: എൽ.കെ അജിത്ത്, നസറുദ്ദീൻ വി.ജെ, അഖിനാസ് കരുനാഗപ്പള്ളി, മുഹമ്മദ് ഖാൻ, ബഷീർ കോട്ടയം, നാസർ വലപ്പാട്, അലി ആലുവ, കമലുദ്ദീൻ താമരക്കുളം, ഒമർ ഷരീഫ് കോഴിക്കോട്, സന്തോഷ് ബാബു കണ്ണൂർ, ഷിഹാബ് പാലക്കാട്, ഷാജി മഠത്തിൽ, സിജോ വയനാട്, ബാബു കുട്ടി പത്തനംതിട്ട, നാസർ കല്ലറ, നൗഷാദ് കറ്റാനം, അസ്ക്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ, ഷഫീഖ് കിനാലൂർ, സൈനുദ്ധീൻ വെട്ടത്തൂർ, ഷബീർ വരിക്കാപ്പള്ളി, ഹരീന്ദ്രൻ കണ്ണൂർ, ഭദ്രൻ തിരുവനന്തപുരം, ജോസഫ് കോട്ടയം, സൈനുദ്ധീൻ വല്ലപ്പുഴ തുടങ്ങിയവർ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൈമാറി.
ക്യാമ്പിെൻറ വിജയത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അലക്സ് കൊട്ടാരക്കര, ജംഷി തുവ്വൂർ, ജയൻ കൊടുങ്ങല്ലൂർ, നാസർ മാവൂർ, നിസാർ പള്ളിക്കശ്ശേരി, ബിനോയ് മത്തായി, ജംഷി കോഴിക്കോട്, ഷരീഫ് തൈക്കണ്ടി, വൈശാഖ് കോഴിക്കോട്, ഷറഫു ചിറ്റൻ, സാദിഖ് വടപുറം, ഷിബു ഉസ്മാൻ, സിദ്ധീഖ് പന്നിയങ്കര, ഉമ്മറലി അക്ബർ, ഫാത്തിമ ഫിദ, അബ്ദിൽ കരീം, ജോജി ബിനോയ്, സുനി ബഷീർ, മോലിഷാ സജി, അൻസാർ വർക്കല, ഷംസീർ പാലക്കാട്, മുജീബ് കൂടരഞ്ഞി തുടങ്ങിയവർ രജിസ്ട്രേഷൻ വിഭാഗത്തിന് പ്രശംസനീയമായ നേതൃത്വം നൽകി.
ഹാഷിം കണ്ണാടിപറമ്പ്, സോണി പാറക്കൽ, അൻസാർ വടശ്ശേരിക്കോണം, മുത്തു പാണ്ടിക്കാട്, സമദ് വയനാട്, മജു സിവിൽ സ്റ്റേഷൻ, ഷാനവാസ് ഇടുക്കി, ഷിജു, ഡൊമിനിക്ക്, സുജിത്ത് കണ്ണൂർ, ഹാഷിം പാപ്പിനശ്ശേരി, ശരത് സ്വാമിനാഥൻ, റഫീഖ് പട്ടാമ്പി, സിജോ എറണാകുളം, റഫീഖ് കൊടിഞ്ഞി, ഷഫീഖ് കണ്ണൂർ, അശ്റഫ് ആലപ്പുഴ, രാജേഷ് ഉണ്ണിയാൽ, സഹീർ പാലക്കാട്, കലാം പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, ജിബിൻ സമദ്, ജോണി ചാലക്കുടി, ഷാജഹാൻ ഇടുക്കി, സഞ്ജു തൃശൂർ തുടങ്ങിയവർ വോളന്റിയർമാരായി പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
റിയാദിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ രക്തദാതാക്കൾക്കായി വാഹന സൗകര്യവും ഭക്ഷണമടക്കമുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിരുന്നു. അതോടൊപ്പം അൽമറായി കമ്പനി ക്യാമ്പിൽ പങ്കെടുത്ത എല്ലാ ബ്ലഡ് ദാതാക്കൾക്കും ആവശ്യമായ ജ്യൂസും കേക്കും പ്രത്യേകം നൽകി. പരിപാടിയുടെ ഭാഗമായി അൽത്താഫ് കാലിക്കറ്റിെൻറ നേതൃത്വത്തിൽ അവതരിപ്പിച്ച കലാപരിപാടികൾ ക്യാമ്പിന് കൂടുതൽ ആവേശം പകർന്നു. റിയാദിലെ ഇന്ത്യൻ പ്രവാസികളുടെ ഐക്യവും സാമൂഹിക ഉത്തരവാദിത്തവും വിളിച്ചോതുന്ന ഈ ജനകീയ രക്തദാന ക്യാമ്പ്, മനുഷ്യസ്നേഹത്തിെൻറ മികച്ച മാതൃകയായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഫോട്ടോ: റിയാദിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി പൊളിറ്റിക്കൽ ആൻഡ് പ്രസ് ഇൻഫർമേഷൻ കൗൺസിലർ ഷാരിഖ് ബദർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.