Posted On
date_range Updated On
date_range ഒ.ഐ.സി.സി ഖമീസ് മുശൈത്തിൽ തെരഞ്ഞെടുപ്പ് വിജയഘോഷം സംഘടിപ്പിച്ചു
ഖമീസ് മുശൈത്ത്: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് ഖമീസ്മുശൈത്ത് സഫയർ ഖല്ലിയിൽ ഒ.ഐ.സി.സി ദക്ഷിണമേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിജയഘോഷം സംഘടിപ്പിച്ചു.
ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവർത്തകരും നേതാക്കളും പങ്കെടുത്ത പരിപാടിയിൽ പായസ വിതരണം നടത്തി. അഷ്റഫ് കുറ്റിച്ചൽ, പ്രകാശൻ നാദാപുരം, ജോസ്പൈലി, അലി സി. പൊന്നാനി, നജീബ്തുവ്വൂർ, ഉസ്മാൻ കിളിയമണ്ണിൽ, റസാഖ് കിണാശ്ശേരി, അൻസാരി ഖാലിദിയ ക്ലിനിക്, സഫയർ മുസ്തഫ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സാസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.