ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്‌താർ സംഗമം

യാംബു ഒ.ഐ.സി.സി ഇഫ്താർ സംഗമം

യാംബു: ജനറൽ ഹോസ്പിറ്റലിൽ ക്ലീനിങ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾ കഴിയുന്ന ലേബർ ക്യാമ്പിൽ ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മുന്നൂറിൽപരം തൊഴിലാളികൾ സംബന്ധിച്ചു.

വിവിധ ഭാഷക്കാരും വേഷക്കാരും പങ്കെടുത്ത ഇഫ്‌താർ വിരുന്ന് ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടിയിൽ യാംബുവിലെ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടന നേതാക്കളും സംബന്ധിച്ചു.

സെബാസ്റ്റ്യൻ ജോസഫ് ചടങ്ങിൽ സംസാരിച്ചു. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്‍റ് ശങ്കർ എളങ്കൂർ, യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അസ്‌ക്കർ വണ്ടൂർ, സിജീഷ്‌ കളരിയിൽ, ബിനു ജോസഫ് എന്നിവർ നേതൃത്വം നൽകി

Tags:    
News Summary - oicc iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.