ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: ഫാഷിസം ഇന്ത്യന്‍ ജനാധിപത്യത്തെ വേട്ടയാടുമ്പോള്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സന്ധിയില്ലാത്ത സമരം നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്കി, ‘സപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി’ ശീര്‍ഷകത്തില്‍ ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജനല്‍ കമ്മിറ്റി ജിദ്ദയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഇഫ്താറിൽ സമൂഹത്തിലെ വിവിധ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, കലാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സാധാരണക്കാരുമടക്കം 1500ഓളം പേർ പങ്കെടുത്തു.
സംഗമത്തിൽ അബീർ മെഡിക്കൽ ഗ്രൂപ് സാരഥികളായ ഡോ. ജംഷിദ്, ഡോ. അഹമ്മദ് ആലുങ്ങൽ, അർഷാദ് നൗഫൽ (ന്യൂ ഗുലയിൽ മെഡിക്കൽ ഗ്രൂപ്), ഗ്ലോബൽ ബ്രിഡ്ജ് ഗ്രൂപ് സാരഥികളായ അബ്ദുറഹിമാൻ യൂസഫ്, പി.എം. അമീർ അലി, മുജീബ് (ബദർ തമാം ക്ലിനിക്), ഖമർ സാദ്ദ കർണാടക (എ.ഐ.ഒ.സി.സി), ഹാഷിം ഷീസാൻ (ഡൽഹി), വാസീം മുഖദ്ദം (മഹാരാഷ്ട്ര), സക്കീർ പുളിക്കൽ (സീസൺസ് റസ്റ്റാറന്റ്), ശിഹാബ് (ഫാൽക്കൺ ഗ്രൂപ്), സലാം പാറയിൽ (ഹാർവെസ്റ്റ് ഗ്രൂപ്), ഷിബു തിരുവനന്തപുരം, പി.പി. റഹീം, നസീർ ബാവ കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീറിന്റെ നേതൃത്വത്തിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റി, മഹിളാവേദി എന്നിവയുടെ ഭാരവാഹികളായ നൂറോളം പേർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ രംഗത്തുണ്ടായിരുന്നു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.