റിയാദ്: ഇന്ന് വൈകിട്ട് നടക്കുന്ന ഒ.ഐ.സി.സി 14-ാം വാർഷിക ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എക്ക് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി. ചടങ്ങിൽ ഭാരവാഹികളായ സിനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര, വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബൽ കമ്മറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുപാടം,ആക്ടിംഗ് ട്രഷറര്‍ അബ്ദുൽ കരീം കൊടുവള്ളി, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ സക്കീര്‍ ദാനത്ത്, ജോൺസന്‍ മാര്‍ക്കോസ്, ജില്ലാ ഭാരവാഹികളായ വഹീദ് വാഴക്കാട്, സാദിക്ക് വടപ്പുറം, ശറഫു ശിറ്റന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇന്ന് വൈകീട്ട് മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക -കോമ’ എന്ന പ്രമേയത്തില്‍ ടി. സിദ്ദീഖ് എം എൽ എ മുഖ്യാതിഥിയായി സംസാരിക്കും. വാർഷിക ആഘോഷ ചടങ്ങിൽ ഒഐസിസി നേതാക്കളും റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന കലാമേളയിൽ പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ് ബാബു ആസ്വാദകർക്ക് മുന്നിൽ സംഗീത വിരുന്നൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.