Posted On
date_range Updated On
date_range കൊല്ലം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ സ്വദേശി മോഹന വിലാസത്തിൽ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു ടാക്സി കാറിൽ ബത്ഹയിലെത്തിച്ചെങ്കിലും ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. 10 വർഷമായി റിയാദിലുള്ള പ്രകാശ് ഒരു സ്വകാര്യ അലൂമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബിന്ദു. ഒമ്പത് വയസുള്ള ഒരു മകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.