Posted On
date_range Updated On
date_range വടകര സ്വദേശി ത്വാഇഫില്‍ നിര്യാതനായി
ത്വാഇഫ്: ഹൃദയാഘാതത്തെ തുടര്‍ന്ന് വടകര സ്വദേശി ഖലീല്‍ കുഞ്ഞു മുഹമ്മദ് (59) ത്വാഇഫിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ ഹവിയയിലെ താമസ സ്ഥലത്ത് ദേഹാസ്വാസഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ നാളായി ത്വാഇഫിൽ ജോലി ചെയ്ത് വരികയാണ്. അഞ്ച് വര്‍ഷമായി കുടുംബവുമായി താമസിക്കുന്നു. ഭാര്യ: ഷഹര്‍ബാന്‍. ഹവിയ അമീര്‍ സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ത്വാഇഫില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സഹായത്തിനും മറ്റും ഹവിയ കെ.എം.സി.സി നേതാക്കള്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.