Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: തിരുവനന്തപുരം വെഞ്ഞാറമൂട് നീരുമൻകടവ് സ്വദേശി ചാരുവിള പുത്തൻവീട്ടിൽ ഹരികൃഷ്ണൻ (23) റിയാദിലെ ആശുപത്രിയിൽ നിര്യാതനായി. രക്താർബുദത്തിന് ചികിൽസയിലായിരുന്നു. എട്ടു മാസം മുൻപ് അൽഗുവയ്യയിൽ ഹൗസ് ഡ്രൈവർ വിസയിലെത്തി ഒരു അപ്പാർട്മെൻറിൽ പാറാവ് ജോലി ചെയ്യുകയായിരുന്നു. ആദ്യം അൽ ഗുവയ്യ ജനറൽ ആശുപത്രിയിലായിരുന്നു ചികിത്സ. പി . എം. എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ചാരിറ്റി കൺവീനർ രാജൂ പാലക്കാടാണ് നടപടിക്രമങ്ങൾക്ക് സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.