Posted On
date_range Updated On
date_range മക്കളെ സ്കൂളിലാക്കി വരുന്നതിനിടെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാം: മക്കളെ സ്കൂളിലാക്കി വരുന്നതിനിടെ മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. പന്തളം, കടക്കാട് സ്വദേശി കുളത്താപള്ളിയിൽ മുഹമ്മദ് ഷാനവാസ് (48) ആണ് വ്യാഴാഴ്ച രാവിലെ ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് മുന്നിൽ എത്തിയപ്പോൾ ഹൃദയാഘാതം സംഭവിച്ചത്. 19 വർഷത്തോളമായി പ്രവാസിയാണ്. ഭാര്യ സ്വാലിഹ ഇന്ത്യൻ സ്കൂളിൽ ഒാഫിസ് സ്റ്റാഫാണ്. പിതാവ് അബ്ദുൽ ഹസൻ റാവുത്തർ, മാതാവ് സുബൈദ, മക്കൾ: ലുലു ഫാത്തിമ, ഫഹദ്. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിെൻറ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.