Posted On
date_range Updated On
date_range വാൻ ട്രെയ്ലറിൽ ഇടിച്ച് മലയാളി മരിച്ചു
ജിദ്ദ: ജിദ്ദ-അല്ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം വ്യാഴം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ചങ്ങരംകുളം സ്വദേശി മരിച്ചു. ഷാമി ട്രേഡിങ്ങ് കമ്പനിയുടെ അസീർ, ജീസാൻ മേഖല സെയിൽസ് മാൻ സഹീർ കോട്ടിരിഞ്ഞാലിൽ (42) ആണ് മരിച്ചത്. ചങ്ങരംകുളം കോക്കൂർ സ്വദേശിയാണ്. സഹീർ ഓടിച്ച ഡയന ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ട്രെയ്ലറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതരമായ മുറിവേറ്റ അഹീറിനെ ഹൈവേ പോലീസ് ജിദ്ദ മഹജർ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: അസ്മാബി. മക്കൾ: ഫാത്തിമ നസ്റിൻ, നഫീസത്തുൽ മിസ്റിയ, ഫാത്തിമ മഹ്റിൻ. പിതാവ്: കോട്ടിരിഞ്ഞാലിൽ കുഞ്ഞാപ്പു. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഷിഹാബ് (തൃശൂർ), ഷമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.