Posted On
date_range Updated On
date_range മലപ്പുറം ചേളാരി സ്വദേശി ശഖ്റയിൽ മരിച്ചു
ശഖ്റ: മലപ്പുറം ചേളാരിക്കടുത്ത് കൊയപ്പപ്പാടം സ്വദേശി അബ്ദുല്‍ ഗഫൂര്‍ സൗദി അറേബ്യയിലെ ശഖ്റയിൽ ഹൃദയാഘാതം മൂലം മരിച്ചു. രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ തിങ്കളാഴ്ച ഉച്ചക്ക് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ സെയിൽസ്മാനാണ്. 18 വര്‍ഷമായി സൗദിയിൽ ജോലിയാണ്. ഭാര്യ:സുഹറാബി. മക്കള്‍: മുഹമ്മദ് റാസി, ഫാസില്‍, നാഫിഹ്. സഹോദരങ്ങൾ: മൊയ്തീൻ കോയ (റിയാദ്),മുഹമ്മദലി, മൂസക്കോയ , അലവിക്കുട്ടി. മൃതദേഹം ചൊവ്വാഴ്ച രാത്രി ശഖ്റയിൽ ഖബറടക്കി. രേഖകള്‍ ശരിയാക്കാനായി സാമൂഹിക പ്രവര്‍ത്തകരായ തെന്നല മൊതീൻ കുട്ടി, മന്‍സൂര്‍ കണ്ണങ്കാരി, സിദ്ദീഖ് നീരോല്‍പ്പാലം, ബഷീര്‍ മേക്കോത്ത്, ലത്തീഫ് വാഴയൂര്‍ തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.