Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി ദവാദ്മിയിൽ മരിച്ചു
റിയാദ്: ദവാദ്മിയിൽ മലയാളി ഹൃദയസ്തംഭനം മൂലം മരിച്ചു. ആലപ്പുഴ ചങ്ങൻകുളങ്ങര വാളച്ചാൽ വള്ളികുന്നം സ്വദേശി മുഹമ്മദ് കുഞ്ഞ് അഷ്റഫ് (47) ആണ് ദവാദ്മി ജനറൽ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ മരിച്ചത്. 20 വർഷമായി ദവാദ്മിയിൽ ടയർ റിപ്പയർ കടയിൽ ജീവനക്കാരനാണ്. കേളി ദവാദ്മി ഏരിയ, ദാഖൽ യൂനിറ്റ് പ്രവർത്തകസമിതി അംഗമാണ്. ഭാര്യ: സലീന. മക്കൾ: ആമിന (17), അമീൻ (13). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.